Thursday, December 10, 2009
ഇതൊരു രോഗമാണോ ഡോക്ടർ?
പ്രിയപ്പെട്ട ഡോക്ടർക്ക്,
എവിടെ ഈ കാട്ടുപൂക്കളെ കണ്ടാലും തിരിഞ്ഞു മറിഞ്ഞും നിന്ന് ഫോട്ടോയെടുക്കാതെ എനിക്ക് പോവാൻ സാധിക്കുന്നില്ല. എടുത്ത പടം തന്നെ തന്നെയും പിന്നെയും എടുക്കുന്നു. വീട്ടിലുള്ളവർ പറയുന്നു ഇതൊരു രോഗമാണെന്ന്. അതു ശരിയാണോ ഡോക്ടർ?
താങ്കളുടെ മറുപടിക്കായി കാതോർത്തുകൊണ്ട്
വിശ്വസ്തതയോടെ
**
Labels:
ചിത്രങ്ങൾ
Subscribe to:
Post Comments (Atom)
19 comments:
അല്ല സഹോദരീ, ഇതൊരു രോഗമല്ല, ഇതിനാണ് ഭാഗ്യം ഭാഗ്യം എന്നു പറയുന്നത്! ഇഷ്ടം പോലെ സമയം ഫ്രീ ആയികിട്ടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നത്. അതിന് നല്ല സഹായ സഹകരണമനോഭാവമുള്ള ഒരു കെട്ടിയവനും വേണം! ആഷ ഒന്നാലോചിച്ചു നോക്കൂ....സതീഷ് ഒരു ക്രൂരനും കാപാലികനും ഒന്നിനും സ്വാതന്ത്ര്യം തരാത്തവനും അടുക്കളയില്‍ ഒതുക്കിയിടുന്നവനും തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുന്നവനുമായിരുന്നെങ്കില് ഇതു വല്ലതും നടക്കുമായിരുന്നോ? അതിനാല്‍ ക്രെഡിറ്റ് ഗോസ് റ്റു സതീഷ്. എന്നിട്ടും അദ്ദേഹം അതിന്റെ ക്രെഡിറ്റൊന്നുമെടുക്കാതെ ‘രോഗമായിരിക്കും’ എന്നു പറഞ്ഞതു കണ്ടോ? കണ്ടൊ കണ്ടോ.... അതാണ്, അദ്ദാണ് എളിമ.....
(ആഷയുടെ ഭാഗ്യമായ സതീഷെ ഞാന്‍ പിന്നെ മൊബൈലില്‍ വിളിക്കാം. അപ്പോള്‍ ചെക്ക് അയക്കണ്ട വിലാസം തരാം...ഇക്കാര്യം ആഷ അറിയണ്ട)
:-)
പറയാന്‍ മറന്നു ചിത്രങ്ങള്‍ ഉഗ്രന്‍.
:-)
rogamanenkil thanne..nalla rogamanu..chikilsichu nasippikkanda tt..oo
യേയ്... അതൊന്നും കാര്യമാക്കാനില്ലെന്നേ...
ഫോട്ടോ എടുത്തോളൂ... നേരം വെളുക്കണ വരെ എടുത്തോളൂ... ;) [കടപ്പാട്: ഇന്നസെന്റ്, മണിച്ചിത്രത്താഴ്]
ശ്ശ് ശ്ശ് (സതീശേട്ടനോട്): ഇതൊരു 'മാരക'രോഗം തന്നെയാണ്."ഫ്ലവറോഫോബിയ ഫോട്ടോമാനിയ" എന്ന് വൈദ്യ ശാസ്ത്രത്തില്‍ പറയും. ഉടനേ ചികിത്സിച്ചില്ലെങ്കില്‍ കൈവിട്ടു പോകാന്‍ ചാന്സുണ്ടേ സതീശേട്ടാ...
ഇതൊന്നും രോഗമേ അല്ല. ഞാൻ ഒരു പൂവിനെ തന്നെ മുകളിൽ നിന്ന് അടിയിലേക്കും താഴെ നിന്ന് മുകളിലേക്കും ഇടത് നിന്നും വലത് നിന്നും എല്ലാം എടുക്കും എന്നിട്ട് റിസൽറ്റ് വരുമ്പോ ഗോപി ഒര്പടം പോലും പതിഞിട്ടുണ്ടാവില്ല.
എന്നിട്ടും എനിക്കൊരഹങ്കാരവുമില്ല. പിന്നാ ഈ വെടിപ്പായ പതിഞ ഈ പടങ്ങൾ എടുത്ത ആഷക്ക്
ഡോണ്ട് വറി ഈ അസുഖം നല്ലതാ
:) cheers
തീർച്ചയായും ഇതൊരു അസുഖം തന്നെ... കാണുന്നവർക്ക് അസൂയ ഉണ്ടാക്കുന്ന ഒരു അസുഖം... ഇതിനൊന്നും മരുന്നില്ല...
Asha,
Nice Images and excellent presentation!Good work.
ഇതുപോലുള്ള നല്ല ഫോട്ടോസ് എടുക്കുന്നുണ്ടെങ്കിൽ രോഗം നല്ലതാണ്.. ദീർഘരോഗിണീ ഭവ .. :)
ഡോക്ടറോട് ചോദിച്ച സ്ഥിതിക്ക് ഡോക്ടറ് പറയാണ്ട് പോയാലെങ്ങനാ... ആഷചേച്ചി... ഇതൊരു അസുഖം തന്നെയാണ്... രാത്രിയും പകലും ഓരോ പൂവിനെ പറ്റി ആലോചിക്കുക..എന്നിട്ട അതിനെ സൂം ചെയ്ത് സൂം ചെയ്ത് ത്രിപ്തിയടയുക... ഇതിനു ഞങ്ങളുടെ ഭാഷയില്‍ ഫ്ലാവരോബോട്ടാനിക്കഫ്രീനിയ എന്ന് പറയും...ഇതിനുള്ള ചികിത്സ ഇങ്ങനെ പടങ്ങള്‍ എടുത്ത് ബൂലോകത്ത് നല്‍കുക എന്നതാണ്...കൂടെസതീഷേട്ടന്റെ കാര്യം കൂടി ശ്രദ്ധിക്കുക...
ചിത്രങ്ങള്‍ കൊള്ളാട്ടോ.... അപ്പൊ സംശയങ്ങളൊക്കെ മാറിയല്ലോ...അപ്പൊ കൂടുതല്‍ ചിത്രങ്ങള്‍ എടുത്ത് അസുഖം ഭേദമാക്കുക... ഇതിനു ഫീ ഒന്നും തരണ്ടാട്ടോ...
രണ്ട് സെറ്റിലേയും വലതുഭാഗത്തെ ചിത്രങ്ങള്‍ പ്രത്യേകം ഇഷ്ടപ്പെട്ടു. ആഷയുടെ ലൈറ്റിങ്ങ് (പൊതുവില്‍ മിക്ക ചിത്രങ്ങളിലും) കൊള്ളാം!
ഡോക്ടര്‍ പറഞ്ഞില്ലേ? ഇനി സംശയം വേണ്ട. :) ഉജ്ജ്വല ചിത്രങ്ങള്‍.
ooh.. what to comment?.. As a new comer these pictures are great inspiration and challenge for me.. great works.. whenever you get free time pls visit my little blog.. I need your suggestions also.. is there any setup for writing malayalam comments in others blogs?
അതെ ഇതൊരു രോഗമാണ്...
"ഫോട്ടാനിക്കോ എടുക്കിനോകോള്" എന്നാണ് മെഡിക്കല്‍ സയന്‍സില്‍ ഇതിന്റെ പേര്..ഈ രോഗം ബാധിച്ചവരുടെ വിരലുകള്‍ എപ്പോഴും ക്ലിക്കിക്കൊണ്ടിരിക്കും. ചെറിയ പൂവുകളോ ചെടികളോ ഒക്കെ കാണുമ്പോള്‍ ഈ ക്ലിക്കിംഗ് കൂടും. ക്യാമറയോ ക്ലിക്കാന്‍ പറ്റുന്ന മറ്റു ഉപകരണങ്ങളോ കൈവശമുള്ളവര്‍ക്കാണ് ഈ രോഗം കൂടുതല്‍ കണ്ടു വരുന്നത്. അപൂര്‍വ്വം ചിലര്‍ക്ക് ഈ രോഗത്തോടൊപ്പം "ബ്ലോഗോ പോസ്ടോ സിണ്ട്രോം" എന്ന് പേരുള്ള മറ്റൊരു അസുഖം കൂടി വരാറുണ്ട്. ലക്ഷണം കണ്ടിട്ട് താങ്കള്‍ക്കു ഇതും ഉണ്ടെന്നു തോന്നുന്നു..
വിഷമിക്കേണ്ടാ ഈ അസുഖത്തിനു മരുന്നില്ല. അഥവാ ആരെങ്കിലും ചികിത്സിക്കാം എന്ന് പറയുന്നുണ്ടെങ്കില്‍ സ്വന്തം ക്യാമറ അടിച്ചു മാറ്റപ്പെടാതെ സൂക്ഷിക്കുക.
ഈ രോഗം നല്ലതാ....
ഇതും ഈ പടംസിന്റെ ഭംഗിയും വ്യക്തതയും ഒക്കെ കാണുമ്പോ എനിക്കുതോന്നുന്ന അസൂയേം രോഗമേ അല്ല.മറിച്ച് അതൊരുതരം വല്ലാത്ത അവസ്ഥയാണ്.അന്നുതന്ന ലിങ്ക്,ടിപ്സ് ഒക്കെ വച്ച് ഞാൻ നടത്തിയ പടം പിടുത്ത പരീക്ഷണങ്ങൾ മൊത്തം എട്ടുനിലയിൽ പൊട്ടി.
(ഈ പൂവൊന്നും ഇപ്പോ നാട്ടിൻപുറത്തുപോലും അധികം ഇല്ല ആഷേ..പണ്ടൊക്കെ ഇതു തപ്പി നടന്ന് ഇതിന്റെ ഉണങ്ങിയ പൂ ഇങ്ങനെ ഊതി അപ്പൂപ്പന്താടി പോലെ പറപ്പിക്കുമായിരുന്നു :-(
സുഗ്രീവൻചേട്ടായീ, പറഞ്ഞതൊക്കെ സത്യം തന്നെ. അല്ലെങ്കിൽ പിന്നെ ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ക്യാമറ വാങ്ങിതരില്ലല്ലോ. :)
ജയേഷ്, എന്നാപ്പിന്നെ അങ്ങനെ ചെയ്യാം.
ശ്രീ, ഹ ഹ
സാജൻ, :)
പുള്ളിപ്പുലി, എന്നെക്കാളും വലിയ അസുഖങ്ങളുള്ള ആളുകളുണ്ടെന്നറിഞ്ഞപ്പോ എന്താ ആശ്വാസം :)
ans, എന്റെ അതേ അസുഖമാണല്ലേ. അതല്ലേ ചിയേഴ്സ് പറഞ്ഞത് ;)
ജിമ്മി, :)
പ്രശാന്ത്, നന്ദീണ്ടേ.
ശ്രീലാൽ, താങ്ക്യൂ താങ്ക്യൂ
ഡോക്ടർ, ഹോ അങ്ങനെ ഡോക്ടർ നേരിട്ടു പ്രത്യക്ഷപ്പെട്ടല്ലോ. പറഞ്ഞതു പോലെ ചെയ്യാമേ.
സുനിൽ, നന്ദി കേട്ടോ. എനിക്ക് ഇതിൽ ഇത്തിരി ഇഷ്ടക്കുറവുള്ളത് രണ്ടാമത്തെ സെറ്റിലെ ഇടതുവശത്തേതാണ്.
ശ്രദ്ധേയൻ, നന്ദി :)
നിമിഷങ്ങൾ, താങ്കളുടെ ബ്ലോഗിൽ അദ്യാക്ഷരി ബ്ലോഗിന്റെ ലിങ്ക് കമന്റിൽ ഇട്ടിട്ടുണ്ട്. അതു വായിച്ചു നോക്കൂ. സംശയങ്ങളൊക്കെ മാറും.
രഘുനാഥൻ, ഓഹോ "ബ്ലോഗോ പോസ്ടോ സിണ്ട്രോം" കൂടിയുണ്ടോ? അതു പിന്നെ മാറിക്കോളും. സമയം, മൂഡ്, ഫോട്ടോകളുടെ സ്റ്റോക്ക്, നെറ്റ്കണക്ഷൻ ഇതിൽ എതെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽ അപ്പോ തീരും. മിക്കവാറും ഉടനെയതുണ്ടാവാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്. :)
വീ.കെ, അങ്ങനെയോ :)
ആഗ്നേയ, എന്തോ എനിക്കീ പൂവ് ഒത്തിരി ഇഷ്ടമാണ്. ഇവിടെ ചുരുക്കം ചില സ്ഥലങ്ങളിലൊക്കെ കാണാറുണ്ട് :)
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദികൾ അറിയിക്കുന്നു :)
ഇതെല്ലാം കണ്ട് കണ്ട് നമ്മക്കും ഇത് പകരുമോ ആവോ.. :)
അപ്പോൾ ഡോക്റ്റർ നിർദ്ദേശിച്ച ചികിത്സ മുറ പോലെ നടക്കട്ടേ ആശ. പതിവുപോലെ ഈ ചിത്രങ്ങളും ഒരുപാടിഷ്ടമായി :)
നല്ല രോഗം.....
keep it up....
Post a Comment