ദീപാവലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.
തെലുങ്കിൽ ‘കുമ്മരി’യെന്നാൽ കുശവൻ എന്നർത്ഥം.
ആളുടെ പേര് “സിൽവർ ശ്രീനിവാസ്”. ബെങ്കാരവും(സ്വർണ്ണം) വീട്ടിലെ മറ്റൊരാളുടെ പേരിലുണ്ടെന്ന് പറഞ്ഞു ഞങ്ങളോട്. ആദ്യം ലേശം ചൂടിലായിരുന്നെങ്കിലും പോരാറായപ്പോ വളരെ സൗഹൃദത്തിലായി.

.
മുകളിലെ ഇത്തിരി സ്ഥലം എന്തോ ക്ലോൺ ചെയ്തു നികത്താൻ തോന്നിയില്ല. അങ്ങനെ കിടക്കട്ടല്ലേ. :)
ഇതെടുക്കാൻ പോയപ്പോ സിഗ്മ ടെലി ലെൻസ് കേടായിപോയതു കൊണ്ട് മാക്രോ ലെൻസിൽ കഷ്‌ടപ്പെട്ടു, ബുദ്ധിമുട്ടി കൊള്ളിച്ച ഷോട്ടാണ് :(
അപ്‌ഡേറ്റ് :- സുനിൽ നിർദ്ദേശിച്ച പോലെ ഒന്നു ക്രോപ്പ് ചെയ്തു നോക്കി ചിത്രം റിപ്ലേസ് ചെയ്തു.
.