
ഇവിടെ ഒരു നിര പെറ്റ് ഷോപ്പുകളുണ്ട്. വിവിധതരം പക്ഷികളും. താഴത്തെ കള്ളിയിൽ കാണുന്നത് കാക്കകളാണ്. കൗതുകം തോന്നി അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇവിടുത്തുകാരുടെ വിശ്വാസപ്രകാരം രോഗികൾ എന്തോ മന്ത്രം ചൊല്ലി കാക്കകളെ പറത്തിവിട്ടാൽ രോഗം ശമിക്കുമെന്നാണ്.
ഹെറിറ്റേജ് വാക്കിന്റെ ഭാഗമായാണീ സ്ഥലങ്ങളിലൂടെ കടന്നു പോയത്. ഞായറാഴ്ചയായതിനാൽ രണ്ടു കടകളെ തുറന്നിട്ടുണ്ടായിരുന്നുള്ളൂ. മറ്റേ കടയിലാണെങ്കിൽ ഫോട്ടോഗ്രാഫർമാരുടെ പ്രളയവും. അതിനാൽ മറ്റൊരു ദിവസം വന്ന് എടുക്കാമെന്നു കരുതി. പിന്നീട് ചെന്നപ്പോൾ ഫോട്ടോയെടുക്കാൻ അനുവദിച്ചില്ല. അവരുടെ ഏതോ നേതാവിനെ കണ്ടു അനുവാദം വാങ്ങണമെന്ന്. ചിലപ്പോൾ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടാവുമോന്ന് ഭയന്നിട്ടാവും. എന്തായാലും അവരുടെ ഗുണ്ടാനേതാവിന്റെ അടി മേടിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. :(