ഈ പടത്തിലെ പയ്യനും പെൺകുട്ടിയും ആൾത്തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ വന്നതാവും. എന്തായാലും ഫോട്ടോയെടുത്ത ശേഷം അടുത്തു ചെന്ന് നിങ്ങളുടെ ഫോട്ടോ ഞാനെടുത്തൂന്ന് പറഞ്ഞപ്പോൾ രണ്ടാളും ആദ്യമൊന്നു ഞെട്ടി അതിനുശേഷം ഫോട്ടോയിൽ രണ്ടും ഇരുളടഞ്ഞിരിക്കുന്നതു കണ്ട് ആശ്വസിച്ചു.
ഞങ്ങൾ തിരികെ പോരുമ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ. അത്ര സേഫായ സ്ഥലമല്ല. രണ്ടാളും സുരക്ഷിതമായി വീട്ടിൽ/ഹോസ്റ്റലിൽ എത്തിയിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
