
ഒത്തിരിയൊത്തിരി ഇഷ്ടമുള്ളൊരു പാട്ട്
ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ അവയെത്ര അഴകുള്ളതായിരിക്കും
പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും മൃദുലവും സൗമ്യവുമായിരിക്കും
താമരനൂൽ പോൽ പൊഴിയും നിലാവിലും യദുകുലകാംമ്പോജിയായിരിക്കും
നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കുവെയ്ക്കും
ആത്മാവിനുള്ളിൽ വന്നറിയാതെ പടരുന്ന ആ രാഗപരിമളമായിരിക്കും
ചിത്രം:- മഴ
വരികൾ - കെ. ജയകുമാർ
സംഗീതം - രവീന്ദ്രൻ
ഗായകൻ - യേശുദാസ്

രണ്ടു ചിത്രങ്ങളിൽ ഏതെന്ന് തീരുമാനിക്കാൻ പറ്റാത്തതു കൊണ്ട് രണ്ടുമിടുന്നു :)